.അവിനാശം. അച്ഛന്റെ ശാപവാക്കുകളും കേട്ട് തറവാടിന്റെ പടിയിറങ്ങുമ്പോള്‍ അവന്റെ മനസില്‍ തികച്ചും നിസംഗതയായിരുന്നു. പണ്ട് ഏഴാം ക്ലാസിലെ പരീക്ഷത്തലേന്ന് അമ്മയോട് ഉറഞ്ഞുതുള്ളിയ അച്ഛനെ തടയാന്‍ തുനിഞ്ഞതും അവസാനം പഠിയ്ക്കാമെന്നു കരുതിയിരുന്ന പാഠത്തിന്റെ താളുകള്‍ അച്ഛന്‍ കീറിയെറിഞ്ഞതും അവനോര്‍ത്തു. ആ പാഠത്തില് നിന്നും ഒരു ചോദ്യം പോലും പരീക്ഷകള്‍ക്കുണ്ടാവില്ല എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് മനസില്‍. എന്നും ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ മുതല്‍ക്കൂട്ട്. ഇന്നിപ്പോള്‍ അവസാനത്തെ പ്രതീക്ഷയേയും അച്ഛന് അരിഞ്ഞെറിഞ്ഞിരിക്കുന്നു. തറവാടിന്റെ വടക്കുഭാഗത്തുനിന്നും ആ വര്‍ഷം ആദ്യമായിക്കായിച്ച മാവില്‍
Read More…





