ഇതു മോഷണമാണെന്നു് എനിക്കു തോന്നുന്നില്ല. വലത്തേ കുണ്ഡലം, വലത്തുകണ്ണു്, ഇടത്തേ ദംഷ്ട്ര, മുഖത്തിന്റെ ആംഗിള്‍ എന്നിവയ്ക്കെങ്കിലും വ്യത്യാസമുണ്ടു് എന്നാണു് എനിക്കു തോന്നുന്നതു്.

ഇമേജ് പ്രോസസ്സിംഗിനെപ്പറ്റി എനിക്കൊന്നുമറിയില്ല. ഫ്രീബേര്‍ഡിന്റെ പടം ട്രാന്‍സ്ഫോം ചെയ്തതാണോ എന്നറിയില്ല. ഒന്നുകൂടി നോക്കിയിട്ടുമതി മോഷണക്കുറ്റം ആരോപിക്കാന്‍ എന്നാണു് എന്റെ അഭിപ്രായം. ഈ വിഷയത്തിലെ വിദഗ്ദ്ധര്‍ക്കു വരെ ബൂലോഗത്തില്‍ അബദ്ധം പറ്റിയിട്ടുണ്ടു്.