ചിലപ്പോഴൊക്കെ അവസാനങ്ങള്‍ ആരംഭങ്ങളാണ്‍ – ആരംഭങ്ങള്‍ അവസാനങ്ങളും. മഴയും, പട്ടവും, കൊഴിഞ്ഞു വീഴുന്ന മാവിലയും ഈ കൊച്ചു കഥയെ മനോഹരമാക്കുന്നു. മറ്റുള്ളവയും വായിച്ചു. ഇതുവരെ താങ്കളുടെ ചിത്രങ്ങള്‍ കണ്ടിരുന്നെങ്കിലും ഒന്നും വായിച്ചിരുന്നില്ല. താങ്കളുടെ മഴച്ചിത്രങ്ങള്‍ ഒരു പക്ഷേ വിക്ടര്‍ ജോര്ജ്ജിന്റെ ചിത്രങ്ങളേക്കാറും മികച്ചതാണ്‍. എഴുത്തിലും മഴയെന്ന ബിംബത്തെ സന്നിവേശിപ്പിക്കാനുള്ള കഴിവ് താങ്കളെ അനശ്വരനാക്കട്ടെ. ഓരമകളില്‍ നിലനില്‍ക്കട്ടെ. കാത്തിരിക്കുന്നു കൂടുതല്‍ ചിത്രങ്ങള്‍ക്കും കഥകള്‍ക്കുമായി.