കാപട്യത്തിന്റെ മൂടുപടവും
ചമയങ്ങളും എനിക്കു വലിച്ചെറിയണം
പേടിച്ച്‌ പറന്നു പോകുന്ന കുരുവികളോട്‌
ഞാന്‍ വെറുമൊരു നാട്യക്കാരനാണെന്ന്
വിളിച്ച്‌ പറയണം
കാലമേറെയായിരിക്കുന്നു
കാപട്യത്തിന്റെ മൂടുപടമിനിയെനിക്കു വയ്യ
പക്ഷെ ആ മൂടുപടം മാറ്റിയപ്പോളെല്ലാം
ആര്‍ക്കുമെന്നെ വേണ്ടായിരുന്നു
ഇനിയും അതുണ്ടാവുമൊ ?