break away ....

.അവിനാശം.

അച്ഛന്റെ ശാപവാക്കുകളും കേട്ട് തറവാടിന്റെ പടിയിറങ്ങുമ്പോള്‍ അവന്റെ മനസില്‍ തികച്ചും നിസംഗതയായിരുന്നു. പണ്ട് ഏഴാം ക്ലാസിലെ പരീക്ഷത്തലേന്ന് അമ്മയോട് ഉറഞ്ഞുതുള്ളിയ അച്ഛനെ തടയാന്‍ തുനിഞ്ഞതും അവസാനം പഠിയ്ക്കാമെന്നു കരുതിയിരുന്ന പാഠത്തിന്റെ താളുകള്‍ അച്ഛന്‍ കീറിയെറിഞ്ഞതും അവനോര്‍ത്തു. ആ പാഠത്തില് നിന്നും ഒരു ചോദ്യം പോലും പരീക്ഷകള്‍ക്കുണ്ടാവില്ല എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് മനസില്‍. എന്നും ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ മുതല്‍ക്കൂട്ട്. ഇന്നിപ്പോള്‍ അവസാനത്തെ പ്രതീക്ഷയേയും അച്ഛന് അരിഞ്ഞെറിഞ്ഞിരിക്കുന്നു.

തറവാടിന്റെ വടക്കുഭാഗത്തുനിന്നും ആ വര്‍ഷം ആദ്യമായിക്കായിച്ച മാവില്‍ നിന്നും ഒരു പഴുത്തയില കൊഴിഞ്ഞുവീണു. പാലക്കാടുള്ള സുഹ്രുത്തിന്റെ വീട്ടില്‍ നിന്നും അവന്‍ കൊണ്ടു വന്ന മാമ്പഴവിത്തുകളില്‍ ഒന്നിന്റെ സന്തതിയായ മാവ്.

.തുടക്കം.

കാലം തെറ്റിയെത്തിയ മഴ പെയ്തു തിമിര്‍ക്കുമ്പോഴും അച്ഛന്റെ ശവദാഹത്തിന്‍ വടക്കുമ്പുറത്തെ കൊച്ചുമാവ് തന്നെ വെട്ടണമെന്ന് അവന്റെ അമ്മ ശാഠ്യം പിടിച്ചു. ആര്‍ത്തലച്ച് ആ മാവ് നിലം പതിച്ചപ്പൊഴും അച്ഛന്റെ ചിതക്ക് തീ കൊടുക്കാന്‍ അവനൊരിക്കലുമിനി വരില്ലെന്ന് പറഞ്ഞപ്പോഴും അമ്മയുടെ മുഖത്ത് ശാന്തതയായിരുന്നു. ബന്ധങ്ങളുടെ കെട്ടുപാടുകള്‍ തകര്‍ത്ത് കാറ്റിനോടൊത്ത് യാത്രയാരംഭിക്കുന്ന പട്ടത്തിന്റെ ശാന്തത.

.ശുഭം.

( മറ്റുള്ളവ: 1. നോക്കുകുത്തി 2. ഓര്‍മകള്‍ )