Taken at Kudjadri on a misty, raining evening. The caption is from Surya Binoy’s poem.
Category: മലയാളം | malayalam
യാത്രാമൊഴി
.അവിനാശം.
അച്ഛന്റെ ശാപവാക്കുകളും കേട്ട് തറവാടിന്റെ പടിയിറങ്ങുമ്പോള്‍ അവന്റെ മനസില്‍ തികച്ചും നിസംഗതയായിരുന്നു. പണ്ട് ഏഴാം ക്ലാസിലെ പരീക്ഷത്തലേന്ന് അമ്മയോട് ഉറഞ്ഞുതുള്ളിയ അച്ഛനെ തടയാന്‍ തുനിഞ്ഞതും അവസാനം പഠിയ്ക്കാമെന്നു കരുതിയിരുന്ന പാഠത്തിന്റെ താളുകള്‍ അച്ഛന്‍ കീറിയെറിഞ്ഞതും അവനോര്‍ത്തു. ആ പാഠത്തില് നിന്നും ഒരു ചോദ്യം പോലും പരീക്ഷകള്‍ക്കുണ്ടാവില്ല എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് മനസില്‍. എന്നും ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ മുതല്‍ക്കൂട്ട്. ഇന്നിപ്പോള്‍ അവസാനത്തെ പ്രതീക്ഷയേയും അച്ഛന് അരിഞ്ഞെറിഞ്ഞിരിക്കുന്നു.
തറവാടിന്റെ വടക്കുഭാഗത്തുനിന്നും ആ വര്‍ഷം ആദ്യമായിക്കായിച്ച മാവില്‍ നിന്നും ഒരു പഴുത്തയില കൊഴിഞ്ഞുവീണു. പാലക്കാടുള്ള സുഹ്രുത്തിന്റെ വീട്ടില്‍ നിന്നും അവന്‍ കൊണ്ടു വന്ന മാമ്പഴവിത്തുകളില്‍ ഒന്നിന്റെ സന്തതിയായ മാവ്.
.തുടക്കം.
കാലം തെറ്റിയെത്തിയ മഴ പെയ്തു തിമിര്‍ക്കുമ്പോഴും അച്ഛന്റെ ശവദാഹത്തിന്‍ വടക്കുമ്പുറത്തെ കൊച്ചുമാവ് തന്നെ വെട്ടണമെന്ന് അവന്റെ അമ്മ ശാഠ്യം പിടിച്ചു. ആര്‍ത്തലച്ച് ആ മാവ് നിലം പതിച്ചപ്പൊഴും അച്ഛന്റെ ചിതക്ക് തീ കൊടുക്കാന്‍ അവനൊരിക്കലുമിനി വരില്ലെന്ന് പറഞ്ഞപ്പോഴും അമ്മയുടെ മുഖത്ത് ശാന്തതയായിരുന്നു. ബന്ധങ്ങളുടെ കെട്ടുപാടുകള്‍ തകര്‍ത്ത് കാറ്റിനോടൊത്ത് യാത്രയാരംഭിക്കുന്ന പട്ടത്തിന്റെ ശാന്തത.
.ശുഭം.
( മറ്റുള്ളവ: 1. നോക്കുകുത്തി 2. ഓര്‍മകള്‍ )
Kerala Flickr Meet
The first Flickr meet (A meeting of photography enthusiasts) in Keralam is organized at Bolgaty Palace, Cochin on 27th October. For more details check the group malayalikkottam ( മലയാളിക്കൂട്ടം )
The participants Flickr pages are shared below.
Vision Statement:
മലയാളി സമൂഹം ഇന്ന് പ്രവാസിയായും അല്ലാത്തവര്‍ രാഷ്ട്രീയക്കോമരങ്ങള്‍ തീര്‍ക്കുന്ന പടുകുഴികളില്‍ വീണ്‍ നടുവൊടിഞ്ഞും കാലം കഴിക്കുന്നു. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പെടാപ്പാടുപെടുന്ന ഒരു വിഭാഗവും മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാനാകാതെ പകച്ച് കടക്കെണിയില്‍പ്പെട്ടും കൃഷിനാശം കൊണ്ടും ഉഴലുന്ന ഒരു ജനതയും നമുക്കിടയിലുണ്ട്. ഇതിനെല്ലാമിടയില്‍ ശീതികരിച്ച നാലു ചുവരുകള്‍ക്കിടയില്‍ സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്ന മലയാളി മനസുകളുമുണ്ട്. പക്ഷെ ലോകത്തെവിടെയായലും മലയാളൈയുടെ ഭാഷയും സംസ്കാരവും സാമൂഹിക കാഷ്ച്ചപ്പാടുകളും അവനെ വ്യത്സ്തനാക്കുന്നു. അതവനെ ആധുനികതയുടെ കുത്തൊഴുക്കിലും തളരാതെ മുന്നോട്ടു നയിക്കുന്നു. സമൂഹത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് മലയാളി ഒരിക്കലും കണ്ണടിച്ചിട്ടില്ല. മലയാളിയുടെ ആ തിരിച്ചറിവിന്റെ സന്തതിയാണ്‍ ഈ കൂട്ടായ്മ.
ദൃശ്യങ്ങള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍ സംവേദനക്ഷമതയുണ്ട്. അല്‍പ്പപ്രാണിയായ ഒരു കൊച്ചുകുഞ്ഞിനു മുന്‍പില്‍ മരണം കനിഞ്ഞൊരുക്കുന്ന നൗവേദ്യം ഭുജിക്കാന്‍ കാത്തിരിക്കുന്ന കഴുകന്റെ ചിത്രമായിരിക്കും സോമാലിയയെക്കുറിച്ചും വിശപ്പിനേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഒാടിയെത്തുക. ടിയാന്മെന്‍ സ്ക്വയറില്‍ ഏകനായി പട്ടാള ടാങ്ക് തടഞ്ഞുനിര്‍ത്തുന്ന വിദ്യാര്‍ത്ഥിയാകട്ടെ ചിലര്‍ക്കെങ്കിലും സ്വാതന്ത്രം കൊതിക്കുന്ന ആധുനിക ജനതയുടെ പ്രതീകമായിരിക്കും. വിക്ടര്‍ ജോര്‍ജ്ജിന്റെ മഴച്ചിത്രങ്ങളാകട്ടെ മലയാളി മനസുകളിലേക്ക് ഗുഹാതുരതയുടെ നൊമ്പരമായി പെയ്തിറങ്ങുന്നു. ഓര്‍മകളുറ്റെയും കാലാതീതമായ നിശ്ചല ദൃശ്യങ്ങളാണ്‍ ഫോട്ടോഗ്രാഫി. ഈ കൂട്ടായ്മ പുട്ടിന്‍ കുറ്റി പോലത്തെ ക്യാമറകള്‍ ഏന്തിയ ഒരു പറ്റം ഫോട്ടോപിടുത്തക്കാരുടെ കൂട്ടായ്മ എന്നതിലുപരി ലോകത്തിന്റെ പലഭാഗങ്ങളിലുള്ള മലയാളിക്ക് അവന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ്‍. ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ നാടിനും സംസ്കാരത്തിനും കഴിയാവുന്ന സംഭാവനകള്‍ ചെയ്യാനുമാണ്‍ ഞങ്ങളോരുത്തരും ശ്രമിക്കുന്നത്. ഇവിടെ പണ്ഡിതനോ പാമരനോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വ്യത്യാസമില്ല. അണ്ണാന്‍ കുഞ്ഞിനും തന്നാലായതുപോലെ നല്ലൊരു നാളേക്കായി ശ്രമിക്കുന്ന ഒരു ചങ്ങാതിക്കൂട്ടം അത്രമാത്രം.
ആകാശവും ഭൂമിയും, ഭൂമിയില്‍ കരയും കടലും, വായുവും പ്രകാശവും ആരു സൃഷ്ടിച്ചു ? നിയതിയോ പ്രകൃതിയോ പരാശക്തിയോ പരിണാമമോ ? തര്‍ക്കിച്ചോളൂ ! ഭൂമിയില്‍ ഒരുവന്‍ മൃഷ്ടാന്നവും അപരന്‍ പട്ടിണിയും ആരു സൃഷിടിച്ചു ? തര്‍ക്കമില്ല: നമ്മള്‍. നമ്മള്‍ തന്നെ! എങ്കില്‍ എല്ലാവരും ഉണ്ടുറങ്ങുന്ന കാലം ആരു സൃഷ്ടിക്കും ? തര്‍ക്കമില്ല: നമ്മള്‍, നമ്മള്‍ തന്നെ!
beauty is an evanescent bliss.
സൌന്ദര്യം നൈമിഷികതയുടെ വരദാനമാണ്.
വേദനിപ്പിക്കുന്ന മുറിപ്പാടുകള് അവശേഷിപ്പിച്ച് അപ്രത്യക്ഷമാകുന്ന മഴയുടെ നൈമിഷിക സൌന്ദര്യത്തെ നാം ഇഷ്ട്ടപ്പെടുന്നു. കൂരിരുട്ടിലേക്ക് നമ്മെ തള്ളിവിടുന്ന സായം സന്ധ്യയുടെ വര്ണങ്ങളിലലിഞ്ഞു ചേരാന് നാം
കൊതിക്കുന്നു. സ്വന്തമാക്കാനാകാത്ത മലനിരകളുടെ സൌന്ദര്യമാകട്ടെ നമ്മെ എന്നും ഉന്മത്തരാക്കുന്നു. എന്നാല് സ്വന്തമാക്കാവുന്ന എന്തിനോടുമുള്ള ആകര്ഷണമാകട്ടെ നൈമിഷികവുമാണ്. – ഒരു മഴത്തുള്ളിക്ക്.
And on another note, I found blogpane, an interesting blog widget. Check the right sidebar.
But I have some concerns regarding the app:
-
how the data is transfered between the blogpane servers and my blog ? is it encrypted ?
-
what sort of security they have on the blogpane servers ? what if it starts showing some wierd data on one fine morning ?
-
privacy ? They will come to know about every click to my blog, its geographical location, etc etc. how that data is used ? will it be used in someway ? I think blogpane should have a privacy agreement.
Cheers to the blogpane team !
ഈ മഴ എന്നെ നനയ്ക്കുന്നില്ല…
ഈ മഴ എന്നെ നനയ്ക്കുന്നില്ല..
അതിന്റെ ശബ്ദത്തിനായി ഞാന് കാതോര്ക്കുന്നില്ല
അതിന്റെ വരവിനായി ഞാന് കാത്തിരിക്കുന്നുമില്ല
പെയ്തൊഴിയുമ്പോള് സന്തോഷിക്കുന്നുമില്ല
ഓരോ മഴത്തുള്ളിയും എന്നെ പൊള്ളിച്ചു കൊണ്ടിറ്റു വീഴുന്നു
പ്രിയപ്പെട്ട മഴക്കാലമേ,
നീ എനിക്കപരചിതയായി മാറിക്കഴിഞ്ഞിരിക്കുന്നു.
if the font is not rendered properly, check:
ഗുല്‍മോഹറുകള്‍ .. | Gulmohar ..
ഗുല്‍മോഹറുകള്‍ .. | Gulmohar ..
ഓര്‍മകള്‍
torture. / പീഡനം.
For those who are not able to read malayalam:
I had visited kudiyanmala area of kannur in 2006 November.
I found a number of such concrete or wooden crosses in areas
like maavumchal, kottayamtattu, palathadam thattu etc.Upon
enquiring the localities told me that those crosses are to
frighten the ghost of janu. She was gang raped and killed in
that area. She was tortured and killed and after death her soul
is being tortured by the symbol of the man who sacrificed his life
for the entire human race ! That’s quite Funny isn’t it ?