break away ....

.അവിനാശം.

അച്ഛന്റെ ശാപവാക്കുകളും കേട്ട് തറവാടിന്റെ പടിയിറങ്ങുമ്പോള്‍ അവന്റെ മനസില്‍ തികച്ചും നിസംഗതയായിരുന്നു. പണ്ട് ഏഴാം ക്ലാസിലെ പരീക്ഷത്തലേന്ന് അമ്മയോട് ഉറഞ്ഞുതുള്ളിയ അച്ഛനെ തടയാന്‍ തുനിഞ്ഞതും അവസാനം പഠിയ്ക്കാമെന്നു കരുതിയിരുന്ന പാഠത്തിന്റെ താളുകള്‍ അച്ഛന്‍ കീറിയെറിഞ്ഞതും അവനോര്‍ത്തു. ആ പാഠത്തില് നിന്നും ഒരു ചോദ്യം പോലും പരീക്ഷകള്‍ക്കുണ്ടാവില്ല എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അന്ന് മനസില്‍. എന്നും ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ മുതല്‍ക്കൂട്ട്. ഇന്നിപ്പോള്‍ അവസാനത്തെ പ്രതീക്ഷയേയും അച്ഛന് അരിഞ്ഞെറിഞ്ഞിരിക്കുന്നു.

തറവാടിന്റെ വടക്കുഭാഗത്തുനിന്നും ആ വര്‍ഷം ആദ്യമായിക്കായിച്ച മാവില്‍ നിന്നും ഒരു പഴുത്തയില കൊഴിഞ്ഞുവീണു. പാലക്കാടുള്ള സുഹ്രുത്തിന്റെ വീട്ടില്‍ നിന്നും അവന്‍ കൊണ്ടു വന്ന മാമ്പഴവിത്തുകളില്‍ ഒന്നിന്റെ സന്തതിയായ മാവ്.

.തുടക്കം.

കാലം തെറ്റിയെത്തിയ മഴ പെയ്തു തിമിര്‍ക്കുമ്പോഴും അച്ഛന്റെ ശവദാഹത്തിന്‍ വടക്കുമ്പുറത്തെ കൊച്ചുമാവ് തന്നെ വെട്ടണമെന്ന് അവന്റെ അമ്മ ശാഠ്യം പിടിച്ചു. ആര്‍ത്തലച്ച് ആ മാവ് നിലം പതിച്ചപ്പൊഴും അച്ഛന്റെ ചിതക്ക് തീ കൊടുക്കാന്‍ അവനൊരിക്കലുമിനി വരില്ലെന്ന് പറഞ്ഞപ്പോഴും അമ്മയുടെ മുഖത്ത് ശാന്തതയായിരുന്നു. ബന്ധങ്ങളുടെ കെട്ടുപാടുകള്‍ തകര്‍ത്ത് കാറ്റിനോടൊത്ത് യാത്രയാരംഭിക്കുന്ന പട്ടത്തിന്റെ ശാന്തത.

.ശുഭം.

( മറ്റുള്ളവ: 1. നോക്കുകുത്തി 2. ഓര്‍മകള്‍ )

31 thoughts on “യാത്രാമൊഴി

 1. പ്രിയ ബോബ്….
  ഇതിന്നാണ് കണ്ടത്…. നിങ്ങള്‍ ചിത്രങ്ങളുടെ മാത്രമല്ല വാക്കുകളുടെയും കൂട്ടുകാരനാണല്ലേ…… നല്ലത്….

 2. സ്ത്രീയെന്നും വിത്തുവിതക്കാനുള്ള പാടം മാത്രമാണല്ലോ

 3. മഴ മഴ മഴ

  ബോബിന്സണ്‍ പണ്ട് കോളേജില്‍ വച്ച് കണ്ടിരുന്ന എപ്പോഴും ചിരിക്കുന്ന കുട്ടിതന്നെയാണോ ഇതൊക്കെയെഴുതുന്നതെന്ന് സംശയം തോന്നുന്നു. നിന്റെ “walking away”യും ഈ പോസ്റ്റുമൊക്കെ എന്നെ കരയിപ്പിക്കുന്നു.

 4. I didn’t understand even a single word but I liked the poem from your other post. Who is Nanditha ?

  buddy Is there a way I can translate your post?

  The touch of affection
  The aching need of what I sought,
  Leaves me out of all the fairs
  My mask, too fine and serene,
  My smile ugly, words worthless,
  The mask is torn to pieces.
  Still I wear a self-conscious laugh
  Facing the world out of its beauty
  To frown with disdain.

  – Nanditha

 5. ഫ്രീബേഡേ, തിരിച്ചു വരവ് കലക്കിയിട്ടുണ്ട്. വാക്കുകല്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുന്നു. അമ്മയെക്കുറിച്ചാണ്‍ ഈ കഥയെന്നാര്‍ക്കും മനസിലായില്ല എന്നാണ്‍ അഭിപ്രായങ്ങളില്‍ നിന്നും തോന്നുന്നത്.

 6. താങ്കളുടെ മഴച്ചിത്രങ്ങള്‍ നോക്കുകയായിരുന്നു. പലപ്പോഴായി കണ്ട മഴച്ചിത്രങ്ങളെല്ലാം താങ്കളുടെതാണല്ലേ!

 7. വലിയ പുതുമയില്ലാത്ത പ്രമേയമാണെങ്കിലും സ്വത സിദ്ധമായ ശൈലിയില്‍ മഴ കടന്നു വരുന്നത് ഒരു വ്യത്യസ്തതയാണ്‍. താങ്കളുടെ “ഞങ്ങള്‍ പേടിക്കുന്നില്ല” എന്ന ഫോട്ടോ കാണാന്‍ ഇടവന്നു. അഭിനന്ദനങ്ങള്‍

 8. I happened to visit your site after seeing a photo called we are not afraid which you had posted in flickr. I visited your portfolio. The photo called when it rains on the mountain is breath taking. I had seen it before in another mail. I loved this story for we mubai malayaliees monsoon in kerala is a distant memory. what is your contact number ? I work for an ad agency and we would like to have some of your photos. is there a way to download full resolution images from your site ?

 9. ബന്ധങ്ങളുടെ കെട്ടുപാടുകള്‍ തകര്‍ത്ത് കാറ്റിനോടൊത്ത് യാത്രയാരംഭിക്കുന്ന പട്ടത്തിന്റെ ശാന്തത.

  നല്ല വാചകം

 10. കഥയില്‍ ബാലാരിഷ്ടതകളുണ്ടെങ്കീലും, കഥയുടെ അവസാന വരിയും ചിത്രവും നന്നായി യോജിച്ചു പോകുന്നുണ്ട്.

 11. MY DEAR FRIEND TILL NOW YOU USED TO SURPRISE ME WITH PHOTOS FROM KERALA. I USED TO WONDER HOW SOMEONE WHO IS SO YOUNG AS YOU TRAVELLED THIS MUCH AND TOOK PHOTOS. TODAY MORNING AFTER READING THIS I FEEL LIKE GOING BACK TO PAST AND HEARING STORIES FROM MY NEIGHBOURHOODS. MAY BE THIS STORY HAS SIMILARITIES WITH STORIES THAT I HAVE READ SOMEWHERE ELSE TOO… BUT I LIKED IT. HOW CAN I SEE OTHER STORIES? ALL THE STORIES IN THIS SITE ARE YOURS? CAN YOU MAIL ME LINKS TO OTHER STORIES TOO

 12. Bob, I never knew you write too man you are simply incredible. u arer magical with photos and words. im mesmerized te way in which you are able to incorporate rain into everthing. i will go thru your other posts also.

 13. ഒന്നു ചോദിക്കാന്‍ മറന്നു സ്വതന്ത്ര പറവേ, ഈ ചിത്രത്തിലും മഴയുണ്ടോ ?

 14. ചിലപ്പോഴൊക്കെ അവസാനങ്ങള്‍ ആരംഭങ്ങളാണ്‍ – ആരംഭങ്ങള്‍ അവസാനങ്ങളും. മഴയും, പട്ടവും, കൊഴിഞ്ഞു വീഴുന്ന മാവിലയും ഈ കൊച്ചു കഥയെ മനോഹരമാക്കുന്നു. മറ്റുള്ളവയും വായിച്ചു. ഇതുവരെ താങ്കളുടെ ചിത്രങ്ങള്‍ കണ്ടിരുന്നെങ്കിലും ഒന്നും വായിച്ചിരുന്നില്ല. താങ്കളുടെ മഴച്ചിത്രങ്ങള്‍ ഒരു പക്ഷേ വിക്ടര്‍ ജോര്ജ്ജിന്റെ ചിത്രങ്ങളേക്കാറും മികച്ചതാണ്‍. എഴുത്തിലും മഴയെന്ന ബിംബത്തെ സന്നിവേശിപ്പിക്കാനുള്ള കഴിവ് താങ്കളെ അനശ്വരനാക്കട്ടെ. ഓരമകളില്‍ നിലനില്‍ക്കട്ടെ. കാത്തിരിക്കുന്നു കൂടുതല്‍ ചിത്രങ്ങള്‍ക്കും കഥകള്‍ക്കുമായി.

 15. I loved the switch in tones – from a brown hand flying a kite, to the dash of blue and orange. Your colors of late, seem more vivid and brighter! The two side-by-side themes in the photo made me think of "A surge, a collapse" – almost the story of life 😉

Leave a Reply

Your email address will not be published. Required fields are marked *